ccc
ചിതറ പൊലീസ്

കടയ്ക്കൽ: വെള്ളം ചോദിച്ച് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ഉപദ്രവിച്ചയാളെ ചിതറ പൊലീസ് അറസ്റ്റ് ചെയ്തു. ചിതറ വില്ലേജിൽ കൊല്ലായിൽ ചല്ലി മുക്ക് എന്ന സ്ഥലത്ത് കാലായിൽ
തെക്കും കര വീട്ടിൽ വിഷ്ണു(22) ആണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12.30ഓടെ യുവതിയുടെ ഭർത്താവും കുട്ടികളും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം. പ്രതി യുവതിയുടെ വീട്ടിൽ ആരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം
കതകിൽമുട്ടി വിളിക്കുകയും കുടിക്കാനായി ഇത്തിരി വെള്ളം തരുമോ എന്ന് ചോദിക്കുകയുമായിരുന്നു. ആദ്യം വെള്ളം വാങ്ങി കുടിച്ചശേഷം വീണ്ടും ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടുകയും തുടർന്ന് യുവതിയെ പിന്തുട‌ർന്ന് ഉപദ്രവിക്കുകയുമായിരുന്നു. യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
തുടർന്ന് യുവതി ഭർത്താവിനെ വിളിച്ച് വിവരം പറയുകയും ചിതറ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. പ്രതി ലഹരി മരുന്നുകൾക്ക് അടിമയും നിരവധി കേസുകളിൽ പ്രതിയുമാണ്.
അയാളെ കടക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ
ഹാജരാക്കി റിമാൻഡ് ചെയ്തു.