
വള്ളിക്കീഴ്: നീലേച്ചുവീട്ടിൽ പരേതനായ കെ.കൊച്ചുവേലുപ്പിള്ളയുടെ (റിട്ട. എച്ച്.എം, പി.കെ.പി.എം എൻ.എസ്.എസ് യു.പി.എസ്, ഭരണിക്കാവ്) ഭാര്യ കെ.പങ്കജാക്ഷിഅമ്മ (89, റിട്ട. എച്ച്.എം, ആദിത്യവിലാസം എൽ.പി.എസ്, കന്നിമേൽ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പി.കെ.അജിത്ത് കുമാർ, പി.കെ.മീനാകുമാരി (റിട്ട. എച്ച്.എം എൻ.എസ്.എസ് എച്ച്.എസ്, പേരയം), പി.കെ.പ്രീത (എച്ച്.എം, ദേവി വിലാസം എൽ.പി.എസ്, മുള്ളുവിള). മരുമക്കൾ: എൻ.എസ്.ബ്രഹ്മാനന്ദൻ നായർ (റിട്ട. എച്ച്.എം, ക്രേവൻ എൽ.എം.എസ് എച്ച്.എസ്, കൊല്ലം), എം.ആർ.രാധാകൃഷ്ണൻ (റിട്ട. ശിരസ്തദാർ, ജുഡീഷ്യൽ വകുപ്പ്). സഞ്ചയനം 6ന് രാവിലെ 7ന്.