 
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ നിയന്ത്രണം വിട്ടെത്തിയ കാർ ഇലട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 7.30ഓടെ ആര്യങ്കാവ് മോട്ടോർ വാഹന ചേക്ക്പോസ്റ്റിന് സമീപത്തായിരുന്നു അപകടം. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. രണ്ട് മണിക്കൂർ വൈദ്യുതി വിതരണം തടസപ്പെട്ടു.