vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമൺകാവ് യൂണിറ്റിന്റെ അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നെടുമൺകാവ് യൂണിറ്റ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിക്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. കൊട്ടാരക്കര ഡിവൈ.എസ്.പി എസ്. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.ബി. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ എസ്. ദേവരാജൻ അനുമോദന പ്രഭാഷണം നടത്തി. സെക്രട്ടറി വി.വിജയൻ, ട്രഷറർ കെ.കൃഷ്ണദാസ്, പി. ബാബു തുടങ്ങിയവർ സംസാരിച്ചു.