ഓയൂർ :ഇലക്ട്രിക്കൽ വയർമാൻ സൂപ്പർവൈസർആൻഡ് കോൺട്രാക്ടേഴ്സ് ഏകോപനസമതി കൊല്ലം ജില്ലാ കമ്മിറ്റി മീറ്റിംഗും സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് സൗജന്യമായി നൽകുന്ന ടെക്നിക്കൽ ഡാറ്റ ഡയറിയുടെ ജില്ലാതല വിതരണോദ്ഘടനവും കുണ്ടറ വേണൂസിൽ വെച്ച് നടന്നു. കൊല്ലം ജില്ലാപ്രസിഡന്റ്
അഭിലാഷ് പൂയപ്പള്ളി അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറി വിനു ,കുണ്ടറ യൂണിറ്റ് പ്രസിഡന്റ് സന്തോഷ് കുമാർ ജില്ല വൈസ് പ്രസിഡന്റ് സുഗുതൻ ബാബു. സംസ്ഥാന വൈസ് പ്രസിഡന്റ് രമേഷ് , ജില്ല ജോയിന്റ് സെക്രട്ടറി മുകേഷ്, വിനോദ് പവർ തുടങ്ങിയവർ സംസാരിച്ചു ഡാറ്റാ ഡയറി വിതരണോദ്ഘടാനം അഭിലാഷ് പൂയപ്പള്ളി സന്തോഷ് കുമാറിന് നൽകി നിർവഹിച്ചു. ജില്ലാ ട്രഷറർ പ്രസന്നകുമാർ നന്ദി പറഞ്ഞു.