എഴുകോൺ : ഇടയ്ക്കിടം വിജ്ഞാനോദയം വായനശാലയിലെ പ്രതിഭാ സംഗമം താലൂക്ക് ലൈബ്രറി എക്സിക്യുട്ടീവ് അംഗം രാജൻ ബോധിയും പുരസ്‌കാര വിതരണം കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധയും ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ആർ.സോമൻ അദ്ധ്യക്ഷനായി. ഡോ. ജി. സഹദേവൻ ആശംസയർപ്പിച്ചു. സെക്രട്ടറി ആർ.ബാബു സ്വാഗതവും ജോ.സെക്രട്ടറി എസ്.എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു. വായനശാല പ്രവർത്തന മേഖലയിൽ നിന്ന് കേരള യൂണിവേഴ്സിറ്റി എം.എ. സംസ്കൃതം രണ്ടാം റാങ്ക് നേടിയ ശരിക സലിം, ബി.എ.സംസ്കൃതം രണ്ടാം റാങ്ക് നേടിയ എസ്.ആര്യ എന്നിവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും മെമെന്റോകൾ നൽകി ആദരിച്ചു.