
കലയ്ക്കോട്: കുഞ്ചാരവിള എഡ്യുക്കേഷണൽ ട്രസ്റ്റ് മുൻ ചെയർമാനും ഐശ്വര്യ പബ്ലിക് സ്കൂൾ രക്ഷാധികാരിയുമായ ആർ.രാമചന്ദ്രൻ പിള്ള (87) നിര്യാതനായി. ഐ.ആർ.ഡി.പി ബ്ലോക്ക് റിട്ട. ഓഫീസർ, കലയ്ക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, വടക്ക് ഭഗവതി വിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി, കന്യാമഠം ദേവീക്ഷേത്രം മുൻ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത. മക്കൾ: രാജുലാൽ, ബിജുലാൽ, ബിന്ദു. മരുമക്കൾ: സിന്ധു രാജുലാൽ, സിന്ധു ബിജുലാൽ, അശോകൻ.