
കൊല്ലം: സമൂഹത്തിൽ പിന്നാക്കം നിൽക്കുന്ന സ്കൂൾ പാചക തൊഴിലാളികളുടെ മൂന്ന് മാസത്തെ വേതനം നൽകാത്തത് പ്രതിഷേധാർഹമാണെന്നും പ്രശ്നം നിയമസഭയിൽ ഉന്നയിക്കുമെന്നും പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്കൂൾ പാചക തൊഴിലാളി കോൺഗ്രസിന്റെ (ഐ.എൻ.ടി.യു.സി) നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ സംസ്ഥാന ജനറൽ സെക്രട്ടറി എ.ഹബീബ് സേട്ട് അദ്ധ്യക്ഷനായി.
ദിവസ വേതനം 900 രൂപ ആക്കുക, വേതന കുടിശ്ശിക വിതരണം ചെയ്യുക, പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡി.ഡി ഓഫീസ് ഉപരോധിച്ചത്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.ജർമിയാസ്, വടക്കേവിള ശശി, ഡി.ഗീതാകൃഷ്ണൻ, ജോസ് വിമൽരാജ്, കെ.ബി.ഷഹാൽ, അൻവറുദ്ദീൻ ചാണിക്കൽ, ഓലയിൽ ചന്ദ്രൻ, രഞ്ജിത്ത് കലുങ്കുമുഖം, ടി.എം.ഇക്ബാൽ, ഓമനഅമ്മ, റോസമ്മ തങ്കച്ചൻ, ഷീബ, മീന, ഉഷ, ബുഷറ, ഒ.വർഗീസ്, ലിസി, കാഞ്ചന, ദേവകി, ശോഭ, പെട്രീഷ്യാ സേവ്യർ, അംബിക, പൊന്നമ്മ തുടങ്ങിയവർ സംസാരിച്ചു.