എഴുകോൺ : ദേവസ്വം ബോർഡ് നിയന്ത്രണത്തിലുള്ള എഴുകോൺ കോയിക്കൽ ശ്രീധർമ്മ ശാസ്താ ക്ഷേത്ര വളപ്പിൽ ഉണങ്ങി നിൽക്കുന്ന മരം ഭീഷണിയാകുന്നു. മതിൽക്കെട്ടിനോട് ചേർന്ന് തിരക്കേറിയ ദേശീയപാതയിലേക്ക് വീഴും വിധമാണ് ശിഖരങ്ങൾ ഉണങ്ങിയ മരത്തിന്റെ നിൽപ്പ്. ഏത് നിമിഷവും വീഴാമെന്ന നിലയിൽ അപകടാവസ്ഥയിലായ മരം മുറിച്ചു മാറ്റണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.