chandra

കൊല്ലം: രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ജ്യേഷ്ഠൻ പരവൂർ കുറുമണ്ഡൽ ചന്ദ്രവിലാസത്തിൽ ചന്ദ്രമോഹൻ ഉണ്ണിത്താൻ (77) (റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇന്നലെ രാവിലെ 8.45ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: ശ്രീദേവിഅമ്മ (റിട്ട. എച്ച്.എം, കെ.എച്ച് സ്കൂൾ, പരവൂർ). മക്കൾ: ദീപു, ദിനൂപ്. മരുമക്കൾ: ലക്ഷ്മി, അനഘ. മറ്റുസഹോദരങ്ങൾ: രുക്മിണിഅമ്മ, വിജയ മോഹൻ ഉണ്ണിത്താൻ, ഷീലാദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ.