കൊല്ലം: മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘങ്ങളിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കളിൽ നിന്ന് മത്സ്യഫെഡ് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്കും പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, സുവോളജി എന്നിവയ്ക്ക് ഏറ്റവും ഉയർന്ന മാർക്ക് നേടിയവർക്കും അപേക്ഷിക്കാം.
രക്ഷകർത്താവിന്റെ അപേക്ഷ, സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്നുള്ള സാക്ഷ്യപത്രം, ക്ഷേമനിധി ബോർഡ് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ പ്രോജക്ട് ഓഫീസർ സാക്ഷ്യപ്പെടുത്തിയതും ശുപാർശയും സഹിതം 6 നകം ജില്ലാ ഓഫീസിൽ ലഭിക്കണം. ഫോൺ: 9526041229.