ccc
സിദ്ധനർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചൊവ്വള്ളൂരിൽ നടന്ന കുടുംബ സംഗമവും വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പാത്തല രാഘവൻ ഉദ്ഘാടനം ചെയ്യുന്നു. താലൂക്ക് കൺവീനർ പുലമൺ എസ്. രാഘവൻ സമീപം

കൊട്ടാരക്കര: സിദ്ധനർ സർവീസ് സൊസൈറ്റി 383 -ാം നമ്പർ എഴുകോൺ ചൊവ്വള്ളൂർ ശാഖയുടെ നേതൃത്വത്തിൽ സിദ്ധനർ കുടുംബ സംഗമവും വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും നടത്തി. ശാഖാ പ്രസിഡന്റ് അരവിന്ദാക്ഷന്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം മുൻ സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ പഞ്ചായത്ത് മുൻ മെമ്പറുമായ പാത്തല രാഘവൻ നിർവഹിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം താലൂക്ക് കൺവീനർ പുലമൺ എസ്.രാഘവൻ വിതരണം ചെയ്തു. ബാലകൃഷ്ണൻ, ബാലാജി, പ്രീത മധു, അശ്വതി ബാലൻ, കിഷോർ കൃഷ്ണ, വിദ്യാ വിജയൻ, ലക്ഷ്മി, അനഘ എന്നിവർ സംസാരിച്ചു.