cc
വെളിയം മാവിള എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ ബി.ജെ.പി വെളിയം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് ജില്ലാ വൈസ് പ്രസിഡന്റ്‌ രാജേശ്വരി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ്‌ അനീഷ് കിഴക്കേക്കര, ഏരിയ പ്രസിഡന്റ്‌ സുധാകരൻ പരുത്തിയറ എന്നിവർ സമീപം

ഓടനാവട്ടം: ബി.ജെ.പി വെളിയം ഏരിയ കമ്മിറ്റിയുടെയും കൊട്ടാരക്കര കാരുണ്യ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പും തിമിര രോഗ നിർണയവും നടത്തി. വെളിയം മാവിള എൻ.എസ്.എസ് ഹാളിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ്‌ രാജേശ്വരി രാജേന്ദ്രൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സുധാകരൻ പരുത്തിയറ

അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ്‌ അനീഷ് കിഴക്കേക്കര, സുജിത്ത് നീലേശ്വരം, ജന.സെക്രട്ടറി മുരളി മാവിള, ആശുപത്രി കോ-ഓർഡിനേറ്റർ അനു തുടങ്ങിയവർ സംസാരിച്ചു. 60 പേർ രജിസ്റ്റർ ചെയ്ത് ചികിത്സ നേടി.