dd

കൊല്ലം: കേരള പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെ ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം അഡിഷണൽ എസ്.പി എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജില്ലാ പ്രസിഡന്റ് എൽ. വിജയൻ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ജിജു സി.നായർ, ജില്ലാ പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്. സനോജ്, കെ.പി.എ സംസ്ഥാന നിർവാഹകസമിതി അംഗം സി. വിനോദ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് രാജശ്രീ എന്നിവർ സംസാരിച്ചു. കെ.പി.എ ജില്ലാ സെക്രട്ടറി വിമൽ കുമാർ സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു. ജൂൺ 31, ജൂലായ് 1 തീയതികളിൽ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിലാണ് സമ്മേളനം.

സ്വാഗതസംഘം ഭാരവാഹികൾ: കൺവീനർ: അപ്പു (പൊലീസ് ജില്ലാ ആസ്ഥാനം), ജോ. കൺവീനർമാർ: സായ്റാം (സ്പെഷ്യൽ ബ്രാഞ്ച്), ഷമീർ ഖാൻ (ജില്ലാ ആസ്ഥാനം), ചെയർമാൻ: ബുഷ്റ (ഈസ്റ്റ് സ്റ്റേഷൻ), വൈസ് ചെയർമാൻമാർ: കനീഷ് (ഓച്ചിറ സ്റ്റേഷൻ), ശിവറാം (അഞ്ചാലുംമൂട് സ്റ്റേഷൻ),.