
കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തിൽ സംരക്ഷിക്കാൻ ആരുമില്ലാതെ കഴിഞ്ഞിരുന്ന ലളിതമ്മയെ (69) കണ്ണനല്ലൂർ പൊലീസിന്റെയും വാർഡ് മെമ്പർ ഗൗരി പ്രിയയുടെയും അഭ്യർത്ഥന പ്രകാരം നെടുമ്പന നവജീവൻ അഭയകേന്ദ്രം ഏറ്റെടുത്തു. എസ്.ഐ ഹരിസോമൻ, നജുമുദ്ദീൻ പൊതുപ്രവർത്തക സീന കുളപ്പാടം, നവജീവൻ അഭയകേന്ദ്രം പബ്ലിക് റിലേഷൻസ് ഓഫീസർ അനീസ് റഹ്‌മാൻ, റെസിഡൻസ് മാനേജർ അബ്ദുൽ മജീദ്, വെൽഫയർ ഓഫീസർ ഷാജിമു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഏറ്റെടുക്കൽ.