കൊല്ലം: സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കുമ്മിൾ ഗവ. എച്ച്.എസ്.എസിൽ ഇന്ന് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ലഹരിക്ക് എതിരെയുള്ള വരയരങ്ങ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.ബി.ഗണേഷ് കുമാർ സഹപാഠിക്ക് ഒരു സ്നേഹവീട് പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനാകും. മേയർ പ്രസന്ന ഏണസ്റ്റ്, കളക്ടർ എൻ.ദേവിദാസ്, എം.പിമാരായ എ.എം.ആരിഫ്, എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ എം.നൗഷാദ്, എം.മുകേഷ്, കോവൂർ കുഞ്ഞുമോൻ, സുജിത്ത് വിജയൻപിള്ള, ജി.എസ്.ജയലാൽ, പി.എസ്.സുപാൽ, പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.