അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അരീയ്ക്കൽ 3308ാം നമ്പർ ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും പത്താം ക്ലാസുവരെയുള്ള കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്. സുധാകരൻ അദ്ധ്യക്ഷനായി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ ബി. ശശിധരൻ, കെ.വി. സുഭാഷ് ബാബു, എസ്. സദാനന്ദൻ, ശാഖാ വൈസ് പ്രസിഡന്റ് എസ്. സുഭാഷ്, യൂണിയൻ പ്രതിനിധി പി ശ്രീനിവാസൻ, വനിതാസംഘം പ്രസിഡന്റ് വസന്ത, വനിതാസംഘം യൂണിയൻ പ്രതിനിധി എൻ.അനില എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടി വി. രമേശൻ സ്വാഗതവും സിംലാ ശാന്തിനി നന്ദിയും പറഞ്ഞു.