
പരവൂർ: കൂനയിൽ ഷാജി നിവാസിൽ കെ.തുളസീധരൻ (79, റിട്ട. അദ്ധ്യാപകൻ, ഗവ. എൽ.പി.എസ്, കൂനയിൽ) നിര്യാതനായി. പണയിൽക്കാവ് ദേവസ്വം മുൻ സെക്രട്ടറി, കൂനയിൽ ശ്രീകൃഷ്ണ വിലാസം എൻ.എസ്.എസ് കരയോഗം മുൻ സെക്രട്ടറി, പുറ്റിങ്ങൽ ദേവസ്വം താക്കോൽക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ടി.ലളിതമ്മ. മക്കൾ: ഷാജി (അദ്ധ്യാപകൻ, എം.ജി.എം, കരുണ സെൻട്രൽ സ്‌കൂൾ, പാരിപ്പള്ളി), ഷീജ. മരുമക്കൾ: അഞ്ജു (അദ്ധ്യാപിക, എ.എസ് എച്ച്.എസ്.എസ്, പാരിപ്പള്ളി), ബാബു (കുവൈറ്റ്). സഞ്ചയനം 8ന് രാവിലെ 7ന്.