sneha

കൊല്ലം: വൃക്കയിൽ ഫ്ലൂയിഡ് കെട്ടിക്കിടക്കുന്ന രോഗം മൂലം ബുദ്ധിമുട്ടുന്ന 13 വയസുകാരി ചികിത്സാ സഹായം തേടുന്നു. പരവൂ‌ർ കോട്ടപ്പുറം പുതിയിടത്ത് വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം സ്വദേശി റെനോളയുടെ മകൾ സ്നേഹയാണ് ദുരിതമനുഭവിക്കുന്നത്.

എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സ്നേഹയ്ക്ക് സർജറി നിർദ്ദേശിച്ചെങ്കിലും തുക കണ്ടെത്താൻ കഴിയാത്തതിനാൽ നീണ്ടുപോവുകയാണ്. ഒരു ലക്ഷത്തി അൻപതിനായിരം രൂപയാണ് വേണ്ടത്. 45,000 രൂപ കൂടി കണ്ടെത്തിയാൽ മാത്രമേ സർജറി നടക്കുകയുള്ളു. രോഗം മൂലം ഏറെ നാളായി സ്കൂളിലും പോകാൻ കഴിയാത്ത അവസ്ഥയിലാണ്.

കൂലിപ്പണിക്ക് പോകുന്ന റെനോളയുടെ വരുമാനമാണ് കുടുംബത്തിന്റെ ആശ്രയം. ഈ തുക മരുന്നിന് പോലും തികയാറില്ല. സ്നേഹയുടെ പിതാവ് ഇവരെ ഉപേക്ഷിച്ച് പോയതാണ്. പരവൂർ നഗരസഭാ പുതിയിടം വാർഡ് കൗൺസിലർ ഒ.ഷൈലജയുടെ നേതൃത്വത്തിൽ സഹായസമിതി രൂപീകരിച്ചു. റെനോളയുടെ അക്കൗണ്ട് നമ്പർ: 40753101007365 (കേരള ഗ്രാമീൺ ബാങ്ക് ,കൊല്ലം). ഐ.എഫ്.എസ്.ഇ കോഡ്: കെ.എൽ.ജി.ബി 0040563, ഗൂഗിൾ പേ നമ്പർ: 8089874705.