പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയിൽ അമിത വേഗതയിൽ എത്തിയ പിക് അപ്പ് വാൻ ഇടിച്ച് കാൽ നടയാത്രക്കാരിയായ വൃദ്ധയ്ക്ക് പരിക്കേറ്റു. ആര്യങ്കാവ് ലക്ഷം വീട്ടിൽ താമസക്കാരിയായ ഇന്ദിരാമ്മ(70)ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽപ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ദേശീയ പാതയിലെ ആര്യങ്കാവ് ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് മുന്നിലായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പൂവ് കയറ്റിയെത്തിയ പിക് അപ്പ് വാൻ വൃദ്ധയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ തെന്മല പൊലീസ് വാൻ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.