കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയനിലെ ചിറവൂർ 2594-ാം നമ്പർ ശാഖയിൽ എൽ.പി, യു.പി ക്ലാസുകളിലെ എല്ലാ വിഭാഗം കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശാഖ പ്രസിഡന്റ് വേണുഗോപാൽ അദ്ധ്യക്ഷനായി. യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്ര ബോസ് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എസ്.വിജയൻ, എസ്. സുധാകരൻ,ശാഖ സെക്രട്ടറി വിജയകുമാർ, കമ്മിറ്റി അംഗങ്ങളായ ബിനു, ഗിരീഷ്കുമാർ, എന്നിവർ സംസാരിച്ചു.