alappad
ആലപ്പാട് ഗ്രാമപഞ്ചായത്തും ചേന്നല്ലൂർ ഫാഷൻ ഹോമും സംയുക്തമായി നടത്തിയ പഠനോപകരണ വിതരണം സി.ആർ. മഹേഷ്‌ എം .എൽ. എ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ആലപ്പാട് ഗ്രാമപഞ്ചായത്തും ചേന്നല്ലൂർ ഫാഷൻ ഹോമും സംയുക്തമായി നടത്തിയ പഠനോപകരണ വിതരണം സി.ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആലപ്പാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ യു. ഉല്ലാസ് ആദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്‌ ബി.എസ്. വിനോദ്, മെഹർഖാൻ ചേന്നലൂർ, ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷൈമ, ഗ്രമാപഞ്ചായത്തംഗങ്ങളായ ബേബി, പ്രസീതകുമാരി, ഷിജി, കൃഷ്‌ണപിള്ള തുടങ്ങിയവർ സംസാരിച്ചു.