തൊടിയൂർ: നഴ്സറി സ്കൂൾ മുതൽ എൻജിനിയറിംഗ് കോളേജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാൽ അനുഗ്രഹീതമാണ് തൊടിയൂർ പഞ്ചായത്ത്. എ.വി.കെ.എം.എം.എൽ.പി.എസ്
ഇടക്കുളങ്ങര, ചാച്ചാജി പബ്ലിക് സ്കൂൾ (സി.ബി.എസ്.ഇ) ഇടക്കുളങ്ങര, ഗവ.വെൽഫെയർ എൽ.പി.എസ്. ചേലക്കോട്ടുകുളങ്ങര, ഗവ.എൽ.പി.എസ്. തൊടിയൂർ, വെൽഫെയർ എൽ.പി.എസ് .വേങ്ങറ, ഗവ. എൽ.പി.എസ് തൊടിയൂർ (മുഴങ്ങോടി), എസ്.എൻ.വി.എൽ.പി.എസ് കല്ലേലിഭാഗം, എസ്.എൻ.വിദ്യാപീഠം സെൻട്രൽ സ്കൂൾ എന്നീ 8 എൽ.പി സ്കൂളുകളും തൊടിയൂർ യു.പി.എസ് കല്ലേലിഭാഗം, എൽ.വി.യു.പി.എസ് മുഴങ്ങോടി, എസ്.പി.എസ്.എസ് യു.പി.എസ് കുറ്റിനാക്കാല എന്നീ 3 യു.പി സ്കൂളുകളും ഗവ.
എച്ച്.എസ്.എസ് തൊടിയൂർ, ശ്രീബുദ്ധാ സെൻട്രൽ സ്കൂൾ (സി.ബി.എസ്.ഇ) എന്നീ രണ്ട് ഹയർ സെക്കൻഡറി സ്കൂളുകളും തൊടിയൂരിൽ പ്രവർത്തിച്ചു വരുന്നു. ശ്രീനാരായണ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടാണ് മറ്റൊരു പ്രധാനവിദ്യാഭ്യാസസ്ഥാപനം. ഇപ്പോൾ തഴവയിൽ പ്രവർത്തിച്ചു വരുന്ന കരുനാഗപ്പള്ളി ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് വൈകാതെ തൊടിയൂരിൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് പരിസരത്ത് സ്ഥാപിക്കും. കല്ലേലിഭാഗത്ത് പ്രവർത്തിക്കുന്ന ആർ.ശങ്കർ സ്മാരക ഐ.ടി.ഐ, കല്ലേലിഭാഗത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജ്, മുഴങ്ങോടിയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് എന്നിവയാണ് പഞ്ചായത്തിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ഇവയ്ക്ക് പുറമേ പഞ്ചായത്ത് സാംസ്കാരിക നിലയം കേന്ദ്രീകരിച്ച് ഒരു തുടർവിദ്യാകേന്ദ്രവും 45 അങ്കണവാടികളും പ്രവർത്തിച്ചു വരുന്നു.