photo
ശൂരനാട് വടക്ക് കണ്ണമം 6-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുമോദനവും പഠനോപകരണ വിതരണവും ഐ.എൻ ടി. യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: ശൂരനാട് വടക്ക് കണ്ണമം 6-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെർഫെക്ട് എന്ന പേരിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള അനുമോദനവും പഠനോപകരണ വിതരണവും

നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.വാർഡ് പ്രസിഡന്റ്‌ രാജൻ കണ്ണമം അദ്ധ്യക്ഷനായി. ഉല്ലാസ് കോവൂർ, വേണുഗോപാലകുറുപ്പ്, എസ്.ശ്രീകുമാർ, പ്രസന്നൻ, അരുൺ ഗോവിന്ദ്, റിയാസ് പറമ്പിൽ, നാളിനാക്ഷൻ, ഗംഗാദേവി, അനിൽ, രാകേഷ്, കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.