photo
എസ്.എൻ.ഡി.പി യോഗം വടക്കേമുറി ചാത്താകുളം 3856-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ നടത്തിയ പ്രതിഭകളെ അനുമോദിക്കലും പഠനോപകരണ വിതരണവും കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിലെ പോരുവഴി വടക്കേമുറി ചാത്താകുളം 3856-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ പ്രതിഭകളെ ആദരിക്കലും പഠനോപകരണ വിതരണവും നടത്തി. കുന്നത്തൂർ യൂണിയൻ സെക്രട്ടറി റാം മനോജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി. അജയകുമാർ അദ്ധ്യക്ഷനായി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ മുഖ്യമന്ത്രിയുടെ വിദ്യാത്ഥി പ്രതിഭാ പുരസ്കാരം നേടിയ കീർത്തന വിശ്വനാഥിനെയും എസ്. എസ് .എൽ. സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സുനിത്ത് സുനിലിനെയും അനുമോദിച്ചു. യോഗം ഡയറക്ടർ ബോർഡു മെമ്പർ വി.ബേബി കുമാർ പഠനോപകരണ വിതരണം നടത്തി. പോരുവഴി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡു മെമ്പർ ആർ. രാജേഷ് ആശംസയർപ്പിച്ചു. ശാഖാ സെക്രട്ടറി കെ.മോഹനൻ സ്വാഗതവും വൈസ് പ്രസിഡന്റ് രജിതമോൾ നന്ദിയും പറഞ്ഞു.