t
പള്ളിമൺ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ആസ്ഥാനത്തെ പരിസ്ഥിതിവാരാഘോഷം, ആശ്രമ പരിസരത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ശിവഗിരി മഠത്തിലെ സ്വാമി വിശ്രുതാത്മാനന്ദ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പള്ളിമൺ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ആസ്ഥാനത്തെ പരിസ്ഥിതിവാരം, ആശ്രമ പരിസരത്ത് ഫലവൃക്ഷം നട്ടുകൊണ്ട് ശിവഗിരി മഠത്തിലെ സ്വാമി വിശ്രുതാത്മാനന്ദ ഉദ്ഘാടനം ചെയ്തു. രാവിലെ പരമാനന്ദം ആശ്രമത്തിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ദേവസ്വം ട്രസ്റ്റ് ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷത വഹിച്ചു. ശിവഗിരി ആശ്രമത്തിലെ ഗുരുശിഷ്യനും മാദ്ധ്യമപ്രവർത്തകനുമായ സജീവ് നാണു സംസാരിച്ചു. സെക്രട്ടറി ഗിരീഷ് ചന്ദ്രൻ സ്വാഗതവും ട്രഷറർ അഭിലാഷ് നന്ദിയും പറഞ്ഞു. ട്രസ്റ്റ് അംഗങ്ങളും സമീപപ്രദേശത്തെ കുട്ടികളും ചേർന്ന് അമ്പതോളം ഫലവൃക്ഷത്തൈകൾ ആശ്രമ പരിസരത്ത് നട്ടു. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ എല്ലാവർക്കും ഫലവൃക്ഷത്തൈകൾ നടാനുള്ള സൗകര്യം ആശ്രമ പരിസരത്ത് തയ്യാറാക്കിയിട്ടുണ്ട്.