b
സി.പി.എമ്മിന്റെ നേതൃത്വത്തിൽനടത്തിയ പ്രതിഭാസംഗമവും പഠനോപകരണ വിതരണവും വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : സി.പി.എം പുത്തൻ വിള ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്ലസ് ടുവിനും എസ്.എസ് .എൽ. സിക്കും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. പ്രതിഭാ സംഗമം 2024 എന്ന പേരിൽ പുത്തൻവിള ജംഗ്ഷനിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.വിശാഖ് അദ്ധ്യക്ഷനായി. റെജി വാമദേവൻ സ്വാഗതം പറഞ്ഞു. ജി.കെ. മുരുകേഷ്,ചന്ദ്രബാബു, അരുൺ എന്നിവർ സംസാരിച്ചു. പി.എച്ച്. ഡി, മെഡിക്കൽ ബിരുദം നേടിയവരെയും യോഗത്തിൽ അനുമോദിച്ചു. ചടങ്ങിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.