school
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കല്ലട സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറേകല്ലട കോതപുരം ഗവ.എൽ.പി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പടിഞ്ഞാറെകല്ലട: സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കല്ലട സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറേകല്ലട കോതപുരം ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ മന്ദിരത്തിൽ ജി.പ്രദീപ് അദ്ധ്യക്ഷനായി. കൂട്ടായ്മ സെക്രട്ടറി ഉമ്മൻ രാജു സ്വാഗതവും രക്ഷാധികാരി എം. ഭദ്രൻ ആമുഖപ്രസംഗവും നടത്തി. ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണനും പഠനോപകരണ വിതരണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽ.സുധയും നിർവഹിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ നെറ്റോ, പി.ടി.എ പ്രസിഡന്റ് കലാദേവി ,കല്ലട സൗഹൃദം കൂട്ടായ്മ ഭാരവാഹികളായ പ്രസിഡന്റ് പ്രമോദ് കണത്താർകുന്നം, രക്ഷാധികാരി ആർ . കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് അനിൽ തോപ്പിൽ , പാനൽ അംഗം ബിജു മുളമൂട്ടിൽ എന്നിവർ ആശംസയും ട്രഷറർ ഹരി ചാണിക്കൽ നന്ദിയും പറഞ്ഞു.