photo
കരുനാഗപ്പള്ളി ഉപജില്ലാ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നി‌ർവഹിക്കുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഉപജില്ല സ്കൂൾ പ്രവേശനോത്സവം സി.ആർ.മഹേഷ് എം.എൽ.എ കുലശേഖരപുരം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്ത രമേശ് അദ്ധ്യക്ഷയായി. എ.ഇ.ഒ ശ്രീജാ ഗോപിനാഥ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാകുമാരി, വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ, കുലശേഖരപുരം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ സലീം, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സാവിത്രി, സുജിത്ത്, പി.ടി.എ പ്രസിഡന്റ് അയ്യപ്പൻ, പ്രിൻസിപ്പൽ ജാസ്മിൻ തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു. കരുനാഗപ്പള്ളി നഗരസഭിലെ പ്രവേശനോത്സവം കരുനാഗപ്പള്ളി ടൗൺ എ.പിസ്കൂളിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിഷൻ മുൻ അംഗം അഡ്വ.എം.എസ്.താര മുഖ്യാതിഥിയായിരുന്നു, പി.ടി.എ പ്രസിഡന്റ് പ്രവീൺ മനയ്ക്കൽ അദ്ധ്യക്ഷയായി. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റെജി ഫോട്ടോപാർക്ക്, ഡോ,മീന എന്നിവർ വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിന് ശേഷം എല്ലാ സ്കൂളുകളിലും കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഉച്ചയോടെ പരിപാടികൾ സമാപിച്ചു.