
പരവൂർ: എസ്.എൻ.വി ജി.എച്ച്.എസിലെ പ്രവേശനോത്സവം ഈ വർഷം സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകരായ ആർ. ചിത്രറാണി, എസ്. അജിത, കെ. പ്യാരി, എ.ആർ. ഷൈലജ, ബി. സുശീൽകുമാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് സുവർണ്ണൻ പരവൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ആർ. രഞ്ജിത്ത്, സ്കൂൾ മാനേജർ എസ്. സാജൻ, സമാജം സെക്രട്ടറി കെ. ചിത്രാംഗദൻ, പി.ടി.എ വൈസ് പ്രസിഡന്റ് ഡി. ബൈജു, പി. ബിന്ദു എന്നിവർ സംസാരിച്ചു. അദ്ധ്യാപിക ആർ. അജിതകുമാരി രക്ഷിതാക്കൾക്ക് വേണ്ടി ബോധവത്കരണ ക്ളാസെടുത്തു. പ്രഥമാദ്ധ്യാപിക എസ്. പ്രീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കർമ്മ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.