b
വെളിനല്ലൂർ ഗ്രാമപഞ്ചായത്തിലെ പ്രവേശനോത്സവം ആറ്റൂർ കോൺഗ്രസ് സ്കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.അൻസർ ഉദ്ഘാടനം ചെയ്യുന്നു

ഓയൂർ : വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം ആറ്റൂർക്കോണം യു.പി.എസിൽ വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം എം.അൻസർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് മധു അദ്ധ്യക്ഷനയി. ഷൈന സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.ബിജു വാർഡ് അംഗങ്ങളായ പി.ആർ.സന്തോഷ്,കെ.വിശാഖ്, വി .ആർ. സി ട്രെയിനർ ശ്രീജ, ഒ. പി. അനില , ഡി .എസ് .റോജ്, എം .എസ്. മധുകുമാർ,കെ .സിന്ധു എന്നിവർ സംസാരിച്ചു.