ccc
ഗവ.എൽ. പി. എസ് ഉമ്മന്നൂർ, സ്‌കൂൾ പ്രവേശനോത്സവവും വെളിയം ഉപജില്ലാതല ഉദ്‌ഘാടനവും ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ ഉദ്‌ഘാടനം ചെയ്യുന്നു

ഉമ്മന്നൂർ : ഉമ്മന്നൂർ ഗവ.എൽ.പി സ്‌കൂൾ പ്രവേശനോത്സവവും വെളിയം ഉപജില്ലാതല ഉദ്‌ഘാടനവും നടന്നു. പി.ടി.എ പ്രസിഡന്റ് എസ്.സന്ദീപ് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് പി.ടി. മിനി സ്വാഗതം ആശംസിച്ചു. ഉമ്മന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ ഉദ്‌ഘാടനവും വെളിയം ഉപജില്ലാ എ.ഇ.ഓ എം.എസ്.വിജയലക്ഷ്മി മുഖ്യ സന്ദേശവും നൽകി . വെളിയം ഉപജില്ലാ ബി.പി.സി ടി.എസ്.ലേഖ , ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മേരി ഉമ്മൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അംബിക ദേവി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അയത്തിൽ ഉണ്ണിക്കൃഷ്ണൻ , ഉമ്മന്നൂർ വാർഡ് മെമ്പർ എസ്. സിന്ധു തുടങ്ങിയവർ പങ്കെടുത്തു.