photo
ശ്രീനാരായൻ സെൻട്രൽ സ്കൂൾ പ്രവേശനോത്സവത്തിൽ യൂണിയൻ സെക്രട്ടറി എ.സേമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസ്ഡന്റ് എസ്.ശോഭനൻ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ, ഡയറക്ടർ ഡോ. കെ.രാജൻ, പ്രിൻസിപ്പൽ ഡോ.സിന്ധു സത്യദാസ് എന്നിവർ

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള ശ്രീനാരായണ സെൻട്രൽ സ്കൂളിലെ പ്രവേശനോത്സവം ശ്രദ്ധേയമായി. സ്കൂൾ തുറപ്പിന്റെ ഭാഗമായി സ്കൂളും പരസരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. സ്കളിന്റെ കവാടം മുതൽ ഓഫീസിന് മുൻവശം വരെ ബലൂണുകൾ പറത്തിയാണ് നവാഗതരെ സ്കൂളിലേക്ക് വരവേറ്റത്. സ്കൂൾ പ്രിൻസിപ്പൽ ഡോ.സിന്ധു സത്യദാസ് നവാഗതർക്ക് സ്വാഗതമേകി. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, പ്രസിഡന്റ് കെ.സുശീലൻ, വൈസ് പ്രസിഡന്റ് എസ്.ശോഭനൻ,യോഗം ബോർഡ് മെമ്പർ കെ.ജെ.പ്രസേനൻ സ്കൂൾ ഡയറക്ടർ ഡോ.കെ.രാജൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.