k
എസ്.എൻ.ഡി.പി യോഗം 861 -ാം നമ്പർ നെടുങ്ങോലം ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം 861 -ാം നമ്പർ നെടുങ്ങോലം ശാഖയിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സി.ബി.എസ്.ഇയിൽ 90 ശതമാനം മാർക്കും നേടിയവർക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും എൽ.കെ.ജി മുതൽ 10-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സൗജന്യ നോട്ട്ബുക്ക് വിതരണവും ശാഖ ഗുരുമന്ദിരത്തിൽ ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ ചെയർമാൻ എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡി. സജീവ്, സെക്രട്ടറി കെ. വിജയകുമാർ, ശാഖ കൺവീനർ എം. ഉദയസുതൻ, കെ. ഗോപാലൻ, വനിതാ സംഘം പ്രസിഡന്റ് ബേബി സുദേവൻ, വൈസ് പ്രസിഡന്റ് കെ. സുധർമ്മണി, സെക്രട്ടറി ബി.രാഗിണി എന്നിവർ സംസാരിച്ചു.