കൊല്ലം: മഴക്കെടുതിയെ തുടർന്ന് ജില്ലയിൽ ആരംഭിച്ചതിൽ നിലവിൽ പ്രവർത്തിക്കുന്നത് മൂന്ന് ക്യാമ്പുകൾ. ഇവിടെ 115 കുടുംബങ്ങളിലെ 288 പേരാണുള്ളത്. കഴിഞ്ഞ ദിവസം വരെ 15 ക്യാമ്പുകളാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ജില്ലയിൽ കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലായി രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ആകെ 95000 രൂപയുടെ നാശനഷ്ടം കണക്കാക്കി. ഇതുവരെ മഴക്കെടുതിയിൽ 3 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.