 
പുനലൂർ: പുനലൂർ ശബരിഗിരി സ്കൂളിൽ ഈ അദ്ധ്യായന വർഷത്തിൽ വിവിധ കർമ്മ പദ്ധതികളുമായി വർണ്ണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. സൗജന്യ ഉച്ചഭക്ഷണ പദ്ധതിയായ സ്നേഹപ്പൊതി വിതരണം, സ്കൂൾ റേഡിയോ എസ്.പി.സി, ഐ.എസ്.എൽ ടീം കേരള ബ്ലാസ്റ്റേഴ്സിന്റെ യംഗ് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഫുഡ്ബാൾ , അബാക്കസ്, ഇംഗ്ലീഷ് ഭാക്ഷാ നൈപുണ്യം തുടങ്ങിയവയുടെ പരിശീലനങ്ങൾക്കും ഇന്നലെ തുടക്കംകുറിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രവേശനോത്സവത്തിന്റെയും സ്നേഹപ്പൊതി വിതരണങ്ങളുടെയും ഉദ്ഘാടനം ശബരിഗിരി സ്കൂൾ ചെയർമാൻ ഡോ.വി.കെ.ജയകുമാർ നിർവഹിച്ചു. ജില്ല മുൻ ലഹരി വിരുദ്ധ സമിതി അംഗം സി.ബി.വിജയകുമാർ മുഖ്യാതിഥിയായി. സ്കൂൾ ഡയറക്ടർ അരുൺദിവാകർ, പ്രിൻസിപ്പൽ എം.ആർ.രശ്മി, യംഗ് ബ്ലാസ്റ്റേഴ്സ് സ്പോർട്സ് അക്കാഡമി സി.ഇ.ഒ അരുൺ, അക്സന്റ് ഐ.എ.എസ് അക്കാഡമി പ്രതിനിധി ഫൗസീൻ സെമീന, അബാക്കസ് അക്കാഡമി ഡയറക്ടർ അനു തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂളിലെ ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് പുനലൂർ ഗവ.താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ച് സൗജന്യ പൊതിച്ചോറും വിതരണം ചെയ്തു.