vyaari-
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റ് ദ്വൈ - വാർഷിക പൊതു സമ്മേളനവും തിരഞ്ഞെടുപ്പും ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: വ്യാപാരി വ്യവസായി ഏകോപന സമിതി ഊന്നിൻമൂട് യൂണിറ്റിന്റെ ദ്വൈ- വാർഷിക പൊതുസമ്മേളനവും തിരഞ്ഞെടുപ്പും ഊന്നിൻമൂട് മാർക്കറ്റിനകത്തെ ഗ്രാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ബി. പ്രേമാനന്ദ് (യൂണിറ്റ് പ്രസിഡന്റ്), ബിനു ചാറ്റർജി (ജനറൽ സെക്രട്ടറി), സുഗന്ധകുമാർ (ട്രഷറർ), തുളസീധരൻ, അജിത് കുമാർ, കുമാർ, അലോഷ്യസ്, ജയലാൽ, സ്മിത്ത് (അംഗങ്ങൾ).