 
പുനലൂർ: വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടന്നു. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിംഗ് ട്രസ്റ്റിയുമായ ഡോ.പുനലൂർ സോമരാജൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് രാജീവ് പി.അലക്സാണ്ടർ അദ്ധ്യക്ഷനായി. തിരുവനന്തപുരം മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ എൽ.മിനി മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസലർ നാസില ഷാജി, സ്കൂൾ പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക ആർ.കെ.അനിത, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.രാജേഷ്, എസ്.ആർ.ജി കൺവീനർ ഡി.അനി തുടങ്ങിയവർ സംസാരിച്ചു.