കൊല്ലം: തങ്കശേരി സെന്റ് അലോഷ്യസ് സ്‌കൂളിൽ നടക്കുന്ന കൊല്ലം ലോക് സഭാ മണ്ഡലത്തിലെ വോട്ടെണ്ണലിന്റെ ഭാഗമായി ആൽത്തറമൂട്-ലക്ഷ്മിനട റോഡിൽ (ഫാത്തിമാ റോഡ്) ഇന്ന് രാവിലെ 5 മുതൽ വോട്ടെണ്ണൽ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ പൊതുഗതാഗതം പൂർണമായി നിരോധിച്ചു.
പൊതുവാഹനങ്ങൾ ആൽത്തറമൂട് ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് കഴ്സൺ റോഡിലൂടെ (മെയിൻ റോഡ്) ലക്ഷ്മിനട ഭാഗത്തേക്കും തിരിച്ചും പോകേണ്ടതാണ്. പുകയില പണ്ടകശാല മുതൽ സൂചിക്കാരൻ മുക്ക് വഴി വാടി വരെയുള്ള റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.