pkmanan-

കൊല്ലം: തെക്കേവിള ഭരണിക്കാവ് പി.കെ.പി.എം.എൻ.എസ്.എസ് യു.പി സ്കൂളിലെ പ്രവേശനോത്സവം കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. മാനേജർ അഡ്വ. ടി. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ വിദ്യാഭ്യാസ സ്ഥിരം സമി​തി അദ്ധ്യക്ഷ എസ്. സവിതാദേവി നവാഗതർക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൊല്ലൂർവിള എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജി.ആർ. കൃഷ്ണകുമാർ, സെക്രട്ടറി ആദിക്കാട് ഗിരീഷ്, വൈസ് പ്രസിഡന്റ് അഴകത്ത് ഹരികുമാർ, പി.ടി.എ പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, എൻ. ഗോപിനാഥൻ നായർ, ബി.ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ബി. ആശാ റാണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വിനേഷ് രാജൻ നന്ദി​യും പറഞ്ഞു.