എഴുകോൺ : എഴുകോൺ ഗവ. എൽ.പി. എസിലെ പ്രവേശനോത്സവം ഇക്കുറിയും വർണ്ണാഭമായി. കുരുന്നുകൾക്ക് കൈ നിറയെ സമ്മാനവും വിഭവ സമൃദ്ധമായ സദ്യയുമായി പൂർവ വിദ്യാർത്ഥിയും സിനിമാ നിർമ്മാതാവുമായ ബൈജു അമ്പലക്കരയും പതിവ് തെറ്റിച്ചില്ല.
നവാഗതരടക്കമുള്ള 52 വിദ്യാർത്ഥികൾക്കാണ് ബൈജു അമ്പലക്കര ബാഗും നോട്ടുബുക്കുകളും വാട്ടർ ബോട്ടിലും കൈമാറിയത്. ഇതിന് പുറമേ ഒരു കളിപ്പാട്ടവും ബാഗിനുള്ളിൽ കരുതിയിരുന്നു.
പ്രവേശനോത്സവം ഗ്രാമ പഞ്ചായത്ത് അംഗം ആർ. വിജയ പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ജയൻ അദ്ധ്യക്ഷനായി. കൊട്ടാരക്കര റോട്ടറി ക്ലബ് പ്രസിഡന്റ് ബി. മോഹനൻ, കെ.രാജേന്ദ്രപ്രസാദ്,തോപ്പിൽ ബാലചന്ദ്രൻ, കെ. ബാബുരാജൻ, റോട്ടറി മുൻ എ.ജി. ശിവകുമാർ, ഷാൻ, പ്രഥമാധ്യാപകൻ സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.
എഴുകോൺ പഞ്ചായത്ത് തല പ്രവേശനോത്സവം ഇരുമ്പനങ്ങാട് ഗവ. എൽ.പി.എസിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജുഎബ്രഹാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ എസ്. സുനിൽകുമാർ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി. സുഹർബാൻ, വികസന കാര്യ ചെയർമാൻ ടി. ആർ.ബിജു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. എച്ച്. കനകദാസ് , മിനി അനിൽ, എം. ശിവപ്രസാദ് , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സെക്രട്ടറി സ്നേഹജാ ഗ്ലോറി, ബി.ആർ. സി. ട്രെയിനർ മഞ്ജു, ആസൂത്രണ സമിതിയംഗം ഇരുമ്പനങ്ങാട് ഹരിദാസ്, പി.ടി.എ പ്രസിഡന്റ് ഗായത്രി, മുൻ പഞ്ചായത്തംഗങ്ങളായ കെ.കെ. മാത്യു പണിക്കർ,റെജി പണിക്കർ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ബീന മാമച്ചൻ സ്വാഗതവും പ്രഥമാദ്ധ്യാപിക കെ. കമല നന്ദിയും പറഞ്ഞു.