pp

കുണ്ടറ: എം.ജി.ഡി.എച്ച്.എസ് ഫോർ ഗേൾസിലെ പ്രവേശനോത്സവം സ്കൂൾ കോ ഓർഡിനേറ്റർ ഫാ. കോശി വൈദ്യൻ ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ജിജുമോൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ജോമിനി സൂസൻ എബ്രഹാം മാതാപിതാക്കളും കുട്ടികളും എന്ന വിഷയത്തിൽ ക്ളാസെടുത്തു. അദ്ധ്യാപിക മേരി മാത്യു ഈ വർഷത്തെ പ്രവർത്തന മികവ് വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജൻമാത്യു സംസാരിച്ചു. മുഖ്യാതിഥിയായിരുന്ന ഗിന്നസ് വേൾഡ് റെഫാഡ് ജേതാവ് വി.ആർ. ബ്രഹ്മ കൊല്ലം, പഠനം മാജിക്കിലൂടെ പരിപാടി അവതരിപ്പിച്ചു,

പ്രധാന അദ്ധ്യാപകൻ റോയ് സാമുവൽ സ്വാഗതവും ജോജോ നന്ദിയും പറഞ്ഞു.