
കൊല്ലം: നീരാവിൽ എസ്.എൻ.ഡി.പി.വൈ എച്ച്.എസ്.എസിൽ നടന്ന പ്രവേശനോത്സവം പ്രൊഫ. വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.എസ്. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ എസ്. ദീപ്തി നവാഗതർക്ക് സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് എം. ഹുസൈൻ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ജെ. മായ സ്വാഗതം പറഞ്ഞു. അമാസ് ശേഖർ, ഷാജി മോഹൻ, ലിജി അജു, കല്പന, രാജാ ബിനു എന്നിവർ സംസാരിച്ചു.