കൊല്ലം: ജീവാനന്ദം പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലത്ത് പ്രകടനവും ധർണയും നടത്തി. പദ്ധതി പിൻവലിച്ചില്ലെങ്കിൽ കെ.പി.എസ്.ടി.എ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള പറഞ്ഞു. ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, വിനോദ് പിച്ചിനാട്, സി.പി. ബിജുമോൻ, കെ. ബാബു, എം.പി. ശ്രീകുമാർ, ജയകൃഷ്ണൻ, വരുൺലാൽ, ജിഷ, കുര്യൻ ചാക്കോ, ഉണ്ണി ഇലവിനാൽ, നീതു എന്നിവർ സംസാരിച്ചു.