കൊല്ലം: എസ്.എൻ.ഡി.പി യോഗം കിളികൊല്ലൂർ ഈസ്റ്റ് 5468-ാം നമ്പർ ആർ. ശങ്കർ ശതാബ്ദി സ്മാരക ശഖയിൽ ഗുരുമന്ദിര നിർമ്മാണം, പ്രതിഭാ സംഗമം ഉദ്ഘാടനം 9ന് രാവിലെ 11ന് ഏഷ്യൻ സ്റ്റീൽ ഇൻഡസ്ട്രീസ് ഉടമ ബി. മോഹനൻ നിർവഹിക്കും. ശാഖ പ്രസിഡന്റ് സജു ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. അവാർഡ് ദാനവും ആദരിക്കലും യൂണിയൻ കൗൺസിലർ എം. സജീവ് നിർവഹിക്കും. യൂണിയൻ പ്രതിനിധി രാജു രാജൻ സംസാരിക്കും. ശാഖ സെക്രട്ടറി എൻ. രാജേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി. സന്തോഷ് അനുഗ്രഹ നന്ദിയും പറയും.