കൊട്ടാരക്കര: കൊട്ടാരക്കര ടൗൺ യു.പി സ്കൂളിൽ പ്രവേശനോത്സവം മന്ത്രി കെ. എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർമാൻ വനജരാജീവ്, കൗൺസിലർ ഉണ്ണികൃഷ്ണമേനോൻ, ഫൈസൽ ബഷീർ, ജേക്കബ് വർഗീസ് വടക്കടത്ത്, പ്രഥമാദ്ധ്യാപിക അനില കുമാരി, പി.ടി.എ പ്രസിഡന്റ്അനീഷ്, വൈസ് പ്രസിഡന്റ് സജീ ചേരൂർ, അരുൺ കാടംകുളം, പ്രൊഫ. ഗംഗാധരൻനായർ തുടങ്ങിയവർ സംസാരിച്ചു. ഒന്നാം ക്ളാസ് വിദ്യാർത്ഥികൾക്ക് അവരവരുടെ ഫോട്ടോ പതിച്ച നോട്ടുബുക്കുകൾ വിതരണം ചെയ്തു.
വെട്ടിക്കവല ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവം
കോക്കാട് ഗവ. എൽ.പി സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി.സജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ.ശ്രീനാഥ് അദ്ധ്യക്ഷനായി.പ്രഥമാദ്ധ്യാപിക ശ്രീദേവി നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്തു.
പവിത്രേശ്വരം പഞ്ചായത്ത് തല പ്രവേശനോത്സവം
അയിരുക്കുഴി ഗവ. വെൽഫയർ എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജിത രമേശ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.ബി.ശശികല കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.വാർഡ് മെമ്പർമാരായ പി.വാസു,
രമാദേവി, മിനി കുമാരി,എസ്.ആർരതീഷ്, ടി.എസ്. അനൂപ് എന്നിവർ സംസാരിച്ചു.
നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രവേശനോത്സവം തെക്കുംപുറം സ്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ. സൂസമ്മ സംസാരിച്ചു.