lll
തൊടിയൂർ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം തൊടിയൂർ ഗവ.എൽ.പി.എസിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഗ്രാമ പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം തൊടിയൂർ മുഴങ്ങോടി ഗവ.എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ആർ.വിനോദ് അദ്ധ്യ ക്ഷനായി. ഹെഡ്മിസ്ട്രസ് അജിത സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർവിജയൻ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷബ്‌നജവാദ്, പഞ്ചായത്തംഗങ്ങളായ ടി.സുജാത, ടി.ഇന്ദ്രൻ, ബി.ആർ.സി പ്രതിനിധി പ്രശോഭ, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.