കൊല്ലം: ഓരോവിദ്യാർത്ഥിക്കും അവർ ആഗ്രഹിക്കുന്ന തലംവരെ ആവശ്യമുള്ളസൗകര്യങ്ങളോടെ പഠിക്കാൻ 13,500 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നാടാണ് കേരളമെന്നും ഈ നേട്ടമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. കുളക്കട സർക്കാർ എച്ച്.എസ്.എസിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നുഅദേഹം.
പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും സ്വന്തംനാട്ടിൽ ജോലിസാധ്യത കൂടി ഉറപ്പിലാക്കുന്ന 'വർക്ക് നിയർ ഹോം' പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. നാളെയുടെ ഭരണചക്രം നിയന്ത്രിക്കാൻ കെൽപ്പുള്ളവരായി വിദ്യാർഥികളെ മാറ്റിയെടുക്കലാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിചേർത്തു.