ശാസ്താംകോട്ട : പൊയ്കയിൽ ആചാര്യഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷം വിജ്ഞാനദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പി.ആർ.ഡി.എസ് ഇടയ്ക്കാട് മേഖലാ യുവജനസംഘത്തിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കര ഗവ.എൽ.പി.സ്കൂളിൽ പഠനോപകരണവിതരണം നടത്തി. സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന പ്രവേശനോത്സവത്തിന്റെ ഭാഗമായി എസ്.എം.സി ചെയർമാൻ സതീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വത്സലകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ആർ.ഡി.എസ് യുവജനസംഘം കേന്ദ്രസമിതി അംഗം പ്രേംജിത്ത് പഠനോപകരണ വിതരണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ആർ.സന്തോഷ്കുമാർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത്മെമ്പർ പി.ഗീതാകുമാരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ശ്രീലേഖ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ രാധാകൃഷ്ണൻ, 15-ാം വാർഡ് മെമ്പർ റെജികുര്യൻ എന്നിവർ സംസാരിച്ചു. പി.ആർ.ഡി.എസ് ഇടയ്ക്കാട് മേഖല സെക്രട്ടറി രഞ്ജിത്ത്കുമാറും കൺവീനർ അജയകുമാറും പഠനോപകരണത്തിന് നേതൃത്വംനൽകി.