കൊല്ലം: ഹൃദയത്തിലെ രക്തക്കുഴലുകളിൽ കാൽസ്യം അടിഞ്ഞുകൂടി ഉണ്ടാകുന്ന ബ്ലോക്കുകളെ നീക്കം ചെയ്യാനുള്ള ആൻജിയോപ്ലാസ്റ്റിയിലെ നൂതന ചികിത്സാരീതിക്ക് അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയോളജി വിഭാഗം തുടക്കമിട്ടു.
ഓർബിറ്റൽ അതെറെക്ടമി എന്ന സാങ്കേതികവിദ്യയിൽ വജ്രം പതിച്ച പ്രത്യേക മെഷീൻ ഉപയോഗിച്ചാണ് കാൽസ്യം ബ്ലോക്കുകളെ തുറക്കുന്നത്. ഇതിന്റെ കൃത്യമായ ഉപയോഗം ഫലപ്രദവും സുരക്ഷിതവുമാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ് അഭിപ്രായപ്പെട്ടു.
ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ 90 ശതമാനത്തിലധികം ബ്ലോക്കുള്ള 74 വയസുള്ള രോഗിയിലാണ് ഒപ്ടിക്കൽ കൊഹിയെറെൻസ് ടോമോഗ്രാഫിയിലൂടെ കാൽസിയം കണ്ടുപിടിക്കുകയും വിജയകരമായി ചികിത്സ നടപ്പിലാക്കിയതെന്നും സീനിയർ കൺസൾട്ടന്റ് ഡോ ശ്യാം ശശിധരൻ പറഞ്ഞു.
ഡോ.വിനോദ് മണികണ്ഠൻ, ഡോ. കൃഷ്ണ മോഹൻ, ഡോ.ചെറിയാൻ കോശി, ഡോ.ചെറിയാൻ ജോർജ്, ഡോ. രാജഗോപാൽ, ഡോ.അജിത് സണ്ണി, ഡോ.റിയാൻ എന്നിവരാണ് ചികിത്സ നൽകിയത്.